അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്; ഒരു മരണം

അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ വെടിവെപ്പ്. നിയന്ത്രണരേഖയിലുണ്ടായ വെടിവപ്പെിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചയോടെ ജമ്മുകശ്മീരിലെ സുജ്‌വാനിലെ കരസേന ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് വീണ്ടും പാകിസ്ഥാന്റെ ആക്രമണം. പർവീൻ അക്തർ എന്ന സത്രീയാണ് മരിച്ചത്.
അതേസമയം, ക്വാർട്ടേഴ്‌സുകളിൽ ഒളിച്ചിരിക്കുന്ന അവശേഷിക്കുന്ന ഭീകരരെക്കൂടി പിടികൂടാനുള്ള സൈനികനടപടികൾ സൈന്യം തുടരുകയാണ്. ക്വാർട്ടേഴ്‌സുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടാണ് സൈനിക നടപടി പുരോഗമിക്കുന്നത്. ഉധംപൂരിലെ സൈനിക സൈനിക ക്യാമ്പിൽനിന്നെത്തിയ കമാൻഡോകളാണ് ഭീകരവിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here