റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണു

റഷ്യ: മോസ്‌കോ ദോമോദേദോവോ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങിയ വിമാനം തകര്‍ന്നുവീണു. 71 പേരാണ് വിമാനത്തില്‍ സഞ്ചരിച്ചിരുന്നത്. പറന്ന് പൊങ്ങി കുറച്ച് സമയങ്ങള്‍ക്കുശേഷം വിമാനം തകര്‍ന്നുവീഴുകയായിരുന്നു. റഷ്യയിലെ സരാദോവ് എയര്‍ലൈന്‍സിന്റെ ആന്റോനോവ് എന്‍-148 എന്ന വിമാനമാണ് തകര്‍ന്നുവീണത്. 65 യാത്രക്കാരും ആറ് ഉദ്യോഗസ്ഥരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകാശത്ത് വിമാനം കത്തുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മോസ്‌കോയില്‍ നിന്ന് ഓര്‍സ്‌കോയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here