Advertisement

വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി റാങ്കിലേക്ക് താഴ്ത്തണമെന്ന് സംസ്ഥാനം

February 11, 2018
Google News 0 minutes Read
Vigilance office

മികച്ച ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ് കാരണം വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി റാങ്കിലേക്ക് താഴ്ത്തണമെന്ന നിര്‍ദ്ദേശവുമായി സംസ്ഥാനം. ഡിജിപി റാങ്കില്‍ നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താനാണ് സംസ്ഥാനത്തിന്റെ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു. മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിന്റെ അപേക്ഷയെന്നാണ് സൂചന. കേഡര്‍ തസ്തികയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എക്‌സ് കേഡര്‍ തസ്തികയിലേക്ക് താഴ്ത്തണമെന്നാണ് അപേക്ഷയിലുള്ളത്.  ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കിലേക്ക് ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. എന്നാല്‍ കേഡര്‍ റിവ്യൂ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ നടപടിയുണ്ടാകൂ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here