ഭദ്രന്റെ മകന്റെ കല്യാണത്തിന് സ്ഫടികം ലോറിയും

sphadikam

സംവിധായകന്‍ ഭദ്രന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങങ്ങളിലൊന്നാണ് സ്ഫടികം. ചിത്രത്തിലെ ആടുതോമയെന്ന മോഹന്‍ലാലിന്റെ കഥാപാത്രം മാത്രമല്ല, ചെകുത്താന്‍ എന്ന ലോറിയും ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ലോറിയെ തന്റെ കുടുംബത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് ഭദ്രന്‍. ‍സിനിമയിലല്ല മകന്റെ കല്യാണത്തിനാണ് ഭദ്രന്‍ ഈ ‘താരത്തെ’ വീണ്ടും കൊണ്ട് വന്നത്. ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും വിവാഹം കഴിഞ്ഞ ദിവസം പാലയില്‍ വച്ചാണ് നടന്നത്. തുടര്‍ന്ന് നടന്ന റിസപ്ഷന്‍ ചടങ്ങിലാണ് ആടുതോമയുടെ സന്തത സഹചാരി എത്തിയത്.. പാലാ സെന്റ് തോമസ് കോളജ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തിലായിരുന്നു സത്കാര ചടങ്ങ്. റിസപ്ഷന്‍ വേദിയിലേക്ക് വധൂവരന്മാര്‍ എത്തിയത് ഈ ലോറിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top