വധുവായി അണിഞ്ഞൊരുങ്ങി സോനം കപൂർ; ചിത്രങ്ങൾ വൈറൽ

വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ സോനം കപൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രൈഡ്‌സ് ടുഡേ എന്ന മാഗസിന്റെ കവർ ഷൂട്ടിന് വേണ്ടിയാണ് സോനം അതിസുന്ദരിയായ വധുവായി ഒരുങ്ങിയിരിക്കുന്നത്.
ചുവന്ന ഫ്‌ളോറൽ ലഹംഗയാണ് സോനം കപൂർ ആദ്യത്തെ കവറിൽ അണിഞ്ഞിരിക്കുന്നത്. ലഹംഗയ്ക്ക് മാറ്റ്കൂട്ടി ചുവന്ന ഫ്‌ളോറൽ ദുപ്പട്ടയും അണിഞ്ഞിട്ടുണ്ട്. മിനിമൽ മേക്കപ്പാണ് സോനം ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ഒപ്പം കടും ചുവന്ന ലിപ്സ്റ്റിക്ക് അണിഞ്ഞ് ലുക്ക് കംപ്ലീറ്റും ആക്കിയിട്ടുണ്ട്. ചുവപ്പിനോട് ചേർന്നുപോകുന്ന പച്ച നിറത്തിലാണ് നെക്ക് പീസ്.
ഡിസൈനർ അനാമിക ഖന്നയാണ് സോനം അണിഞ്ഞിരിക്കുന്ന ലഹംഗ തയ്യാറാക്കിയത്. നമ്രത സോണിയാണ് മേക്കപ്പും ഹെയറും ചെയ്തിരിക്കുന്നത്. ശ്രീറആം ഹരിറാമാണ് ആഭരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
രണ്ടാമത്തെ മുഖചിത്രത്തിനായി പ്രശസ്ത ഡിസൈനർമാരായ റാൽഫ് റൂസോ തയ്യാറാക്കിയ എമ്പലിഷ്ഡ് ഗൗണാണ് സോനം അണിഞ്ഞിരിക്കുന്നത്. ബോൾഡ് പ്ലം ലിപ് കളർ, മെസ്സി ബൺ, ലൈറ്റ് റോസി മേക്കപ്പ്..തീർന്നു. മുഴുവൻ ലുക്കിലുമുള്ള ആ പ്രൗഡി നിറച്ചത് ഡേവിഡ് മോറിസാണ്. ബിന ഗോയെൻകയാണ് ആഭരണങ്ങൾ ഒരുക്കിയത്. നമ്രത സോണി തന്നെയാണ് ഹെയറും മേക്കപ്പും ചെയ്തത്.
വ്യവസായി ആനന്ദ് അഹൂജയുമായി താരം ഏറെ നാളായി പ്രണയത്തിലായിരുന്നു.
ആനന്ദ് അഹൂജയുമായി ഈ വർഷം ഏപ്രിലിൽ സോനമിന്റെ വിവാഹം ഉണ്ടാകുമെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയുള്ള ഈ ഫോട്ടോഷൂട്ട് താരവിവാഹത്തിന്റെ സൂചനങ്ങൾ തന്നെയാണ് നൽകുന്നതെന്നാണ് ആരാധകർ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here