സോനം കപൂര്‍ അമ്മയായി; ജീവിതം ഇവിടം മുതല്‍ മാറുകയാണെന്ന് ആനന്ദ് അഹൂജ

ബോളിവുഡ് നടി സോനം കപൂര്‍ അമ്മയായി. ബോബ് മാര്‍ലിയുടെ ത്രീ ലിറ്റില്‍ ബേര്‍ഡ്സ് എന്ന ഗാനവും അതിനൊപ്പം ഒരു ബ്ലൂ ഹാര്‍ട്ട് ഇമോജിയും ചേര്‍ന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതായി സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ അഹൂജ അറിയിച്ചത്. കുഞ്ഞിനെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ആനന്ദ അഹൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. (It’s A Baby Boy For Sonam Kapoor And Anand Ahuja)
തങ്ങള്‍ക്ക് സ്‌നേഹവും പിന്തുണയും നല്‍കിയ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ആനന്ദ അഹൂജ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നന്ദി പറഞ്ഞു. ഈ നിമിഷം ജീവിതത്തിന്റെ പുതിയ തുടക്കമാണെന്നും ഇവിടം മുതല്‍ ജീവിതം എന്നന്നേക്കുമായി മാറുമെന്നും അതിനെ സന്തോഷത്തോടെ വരവേല്‍ക്കുകയാണെന്നും ആനന്ദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2018ലാണ് സോനം കപൂര്‍ വ്യവസായിയായ ആനന്ദ് അഹൂജയെ വിവാഹം കഴിക്കുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്തും സോനം കപൂര്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. ഗര്‍ഭ കാലത്തെ നിരവധി ചിത്രങ്ങള്‍ സോനം ഇന്‍സ്റ്റഗ്രാമിലൂടെ ഉള്‍പ്പെടെ പങ്കുവച്ചിരുന്നു.
Story Highlights: It’s A Baby Boy For Sonam Kapoor And Anand Ahuja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here