ഭര്‍ത്താവിന്റെ സര്‍നെയിം ഒപ്പം ചേര്‍ത്ത് ആലിയ ഭട്ട് പേര് മാറ്റുന്നു; ഒഴിവാക്കപ്പെട്ടതുപോലെ തോന്നാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതികരണം

ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം ചേര്‍ത്ത് ആലിയ ഭട്ട് കപൂര്‍ എന്നാണ് പേരുമാറ്റം. തന്റെ സ്‌ക്രീന്‍ നെയിം മാറ്റുന്നില്ലെന്നും പകരം പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു. (Alia Bhatt to change her name to Alia Bhatt-Kapoor after marrying Ranbir)
ആദ്യ കുട്ടിയ്ക്കായി തയാറെടുക്കുന്ന സമയമായതിനാല്‍ സന്തോഷത്തോടെയാണ് താന്‍ പേരുമാറ്റുന്നതെന്ന് ആലിയ ഭട്ട് പറഞ്ഞു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു. നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ? ഒഴിവാക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പേരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ട് പ്രതികരിച്ചത് ഇങ്ങനെ. താന്‍ എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കുമെന്ന് ആലിയ പറയുന്നു. എന്നാല്‍ അതോടൊപ്പം തന്നെ താന്‍ കപൂറുമാണ്. അതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആലിയ ഭട്ട് പറഞ്ഞു.
Read Also: ‘അറ്റ് ലാൽസ് ന്യൂ ഹോം’; മോഹൻലാലിന്റെ പുതിയ ഫ്ലാറ്റ് സന്ദർശിച്ച് മമ്മൂട്ടി, ചിത്രം വൈറൽ
ഏപ്രില്‍ 14നാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Story Highlights: Alia Bhatt to change her name to Alia Bhatt-Kapoor after marrying Ranbir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here