മുലപ്പാൽ കൊണ്ട് ആഭരണങ്ങളുണ്ടാക്കി പ്രീതി വിജയ്; ഇത് അമ്മ-കുഞ്ഞ് ബന്ധത്തിന്റെ വേറിട്ടൊരു ഓർമ്മ ചിത്രം

ആദ്യമായി അമ്മയാകുന്ന ആ അസുലഭ മുഹൂർത്തം ഒരു ചിത്രത്തിലൂടെയാണ് സാധാരണ എല്ലാവരും ഓർമ്മിക്കുന്നത്. എന്നാൽ ആത്യമായി മാതൃത്വം എന്ന അനുഭൂതി ലഭിക്കുന്നത് ഒരുപക്ഷേ കുഞ്ഞിന് ആദ്യമായി മുലപ്പാൽ നൽകുമ്പോഴായിരിക്കും. ആ വികാരം എങ്ങനെയാണ് ഒരു ചിത്രത്തിൽ പകർത്താൻ സാധിക്കുക ? അപ്പോൾ അമ്മയുടെ ആ മുലപ്പാൽ തന്നെ സൂക്ഷിച്ചാലോ ?
അതുതന്നെയാണ് ചെന്നൈ സ്വദേശിനി പ്രീതി വിജയും ചെയ്തത്. 9 മാസം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവിൽ തന്റെ ഉദരത്തിൽ താലോലിച്ച കുഞ്ഞ് ഒടുക്കം കൈയ്യിൽ വരുമ്പോൾ കുഞ്ഞിന് നൽകുന്ന ആദ്യ പാലിൽ ഒരു തുള്ളി ജീവിതകാലം മുഴുവൻ ആ ദിവസത്തിന്റെ ഓർമ്മയ്ക്കായി കൂടെക്കൊണ്ടുനടക്കാൻ പറ്റുക….അത്തരത്തിൽ ശേഖരിച്ച മുലപ്പാൽ ഒരു മനോഹരമായ അഭരണമാക്കി മാറ്റി വേറിട്ടൊരു അമുഭൂതി അമ്മമാർക്ക് സമ്മാനിക്കുകയാണ് ഈ യുവതി.
5 വർഷത്തിലേറെയായി പ്രീതി ഇത്തരം ആഭരങ്ങൾ ഉണ്ടാക്കുകയാണ്. തുടക്കത്തിൽ മുലപ്പാൽ പ്രിസർവ് ചെയ്യാൻ നിരവധി വെല്ലുവിളികൾ നേരിട്ടുവെങ്കിലും ഇന്ന് പ്രീതി ഈ കലയിൽ ഒരു എക്‌സ്പർട്ട് ആണ്.
ഇന്ന് മുലപ്പാൽ മുതൽ, പൊക്കിൾ കൊടി, കുഞ്ഞിന്റെ തലമുടി, ആദ്യ പല്ല്, എന്നിങ്ങനെ എല്ലാം ആഭരണമാക്കി മാറ്റുകയാണ് പ്രീതി. രാജ്യത്തെമ്പാടുമുള്ള നിരവധിയാളുകൾ പ്രീതിയെ ഇതേ ആവിശ്യവുമായി സമീപിക്കുന്നുണ്ട്.
പെൻഡന്റ്, കമ്മൽ, മോതിരം എന്നിങ്ങനെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചാണ് ആഭരണങ്ങൾ തയ്യാറാക്കുന്നത്. 1000 രൂപ മുതൽ 4000 രൂപവരെയാണ് ഇത്തരം ആഭരണങ്ങളുടെ വില.
മമ്മീസ് മിൽക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെ ആർക്കും ഇത്തരം ആഭരണങ്ങൾക്കായി ഓർഡറുകൾ നൽകാം.
breast milk jwellery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here