പോർട്ട് എലിസബത്ത് ഏകദിനം: ഇന്ത്യ ബാറ്റിംഗിന്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ ബാറ്റിംഗിന്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാം മത്സരത്തിനുള്ള ടീമിൽ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ദക്ഷിണാഫ്രിക്ക രണ്ടു മാറ്റങ്ങൾ അന്തിമ ഇലവനിൽ വരുത്തിയിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സ്പിന്നർമാരെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. പരിക്കേറ്റ ക്രിസ് മോറിസ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഉണ്ടാകില്ല. പേസർ ലുങ്കി എൻഗിഡിയെയും ദക്ഷിണാഫ്രിക്ക ഒഴിവാക്കി. പകരം സ്പിന്നർമാരായ ഇമ്രാൻ താഹിറും ടബ്രയിസ് ഷംസിയും ടീമിലെത്തി.
ഇന്ന് ജയിച്ചാൽ ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര നേട്ടമെന്ന റിക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ആറ് മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here