Advertisement

മാണിക്യ മലരായ പൂവി…പ്രവാചകനിന്ദ ആരോപിച്ച് ഒമര്‍ ലുലുവിനെതിരെ കേസ്

February 14, 2018
Google News 0 minutes Read
omar Lu;lu

സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ഒരു അഡാറ് ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനം. എന്നാല്‍ ജനപ്രിയതക്കൊപ്പം ഈ ഗാനമിപ്പോള്‍ വിവാദത്തില്‍ എത്തിപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ ഗാനം മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് സംവിധായകന്‍ ഒമര്‍ ലുലുവുനെതിരെ കേസ് എടുത്തിരിക്കുകയാണ്. ഹൈ​ദ​രാ​ബാ​ദ് ഫ​ല​ഖ്ന​മ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​ട്ട് പ്ര​വാ​ച​ക നി​ന്ദ‍​യാ​ണെ​ന്നാ​രോ​പി​ച്ച് ഫ​റൂ​ഖ് ന​ഗ​റി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നേ​ര​ത്തെ ചി​ത്ര​ത്തി​ലെ ഗാ​ന രം​ഗ​ത്ത് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന പ്രി​യ പി. ​വാ​ര്യ​ര്‍​ക്കും ഗാ​നം ഒ​രു​ക്കി​യ ഷാ​ന്‍ റ​ഹ്മാ​നു​മെ​തി​രെ​യും സ​മാ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് യൂ​ത്ത് എ​ന്ന സം​ഘ​ട​ന​യാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് വി​വ​രം. എന്നാല്‍, വിവാദത്തെ നിയമപരമായി നേരിടുമെന്ന് സിനിമയുടെ സംവിധായകനായ ഒമര്‍ ലുലു മാധ്യമങ്ങളെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here