റയല്‍ x പിഎസ്ജി പോര്; ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രി
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറുന്ന പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാണ്‍ഡോയുടെ ആരാധകരും നെയ്മറിന്റെ ആരാധകരും കാത്തിരിക്കുന്നത് തങ്ങളുടെ താരങ്ങളില്‍ ആരായിരിക്കും സാന്റിയാഗോ ബെര്‍ണാബു സ്റ്റേഡിയത്തില്‍ യഥാര്‍ത്ഥ താരമാകുകയെന്ന് അറിയാനായിരിക്കും. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഇന്ന് രാത്രി 1.15നാണ് റയല്‍ മഡ്രിഡും പിഎസ്ജിയും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം നടക്കുക. റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന് ഈ മത്സരം നിര്‍ണായകമാകും. ലാലിഗയില്‍ കിരീടം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ചാമ്പ്യന്‍സ് ലീഗാണ് റയലിനും സിദാനും ആകെയുള്ള പിടിവള്ളി. അതേ സമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും നെയ്മറിനും അവരുടെ കഴിവ് തെളിയിക്കാനുള്ള തട്ടകമാണ് സാന്റിയാഗോ ബെര്‍ണാബു സ്റ്റേഡിയം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here