Advertisement

കെഎസ്ആര്‍ടിസി പെന്‍ഷന്‍ 20 മുതല്‍

February 14, 2018
Google News 1 minute Read
ksrtc

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ താല്‍ക്കാലിക പരിഹാരം കാണാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ മാസം 20-ാം തിയ്യതി മുതല്‍ ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ‌എസ്ആർടിസി പെൻഷൻ ഫെബ്രുവരി 20 മുതൽ വിതരണം ചെയ്യാൻ ആലോചിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്.
39,045 പെൻഷൻകാർക്ക് 701 സഹകരണ സംഘങ്ങൾ വഴിയാകും പെൻഷൻ വിതരണം ചെയ്യുക. പെൻഷൻകാർ ഈ സഹകരണ സംഘങ്ങളിൽ അക്കൗണ്ട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സര്‍ക്കാര്‍ ധാരണയിലെത്തി. 219 കോടിയാണ് പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ വായ്പ എടുക്കുന്നത്. രൂക്ഷമായ പെന്‍ഷന്‍ പ്രതിസന്ധി നേരിട്ടിരുന്ന കെഎസ്ആര്‍ടിസിയില്‍ ഇതോടെ നേരിയ ആശ്വാസം ഉടലെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here