‘മൈ സ്റ്റോറി’യിലെ രണ്ടാത്തെ വീഡിയോ ഗാനം പുറത്തിറങ്ങി; ഈ ഗാനത്തിന് നേരെയും സൈബര്‍ അറ്റാക്ക്

പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്‌റ്റോറി എന്ന മലയാള സിനിമയുടെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘കഥകള്‍ ജീവന്റെ ഏടുകളില്‍…’എന്നാരംഭിക്കുന്ന ഗാനത്തില്‍ പൃഥ്വിരാജ് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നു. ഷാന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം മൈ സ്റ്റോറിയിലെ ആദ്യ ഗാനത്തിന് നേരെ ഉണ്ടായ സൈബര്‍ അറ്റാക്ക് ഈ ഗാനത്തിന് നേരെയും ഉണ്ടായിണ്ട്. ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകളാണ് രണ്ടാമത്തെ ഗാനത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലെ നായികയായ പാര്‍വതി കുറച്ച് നാളുകള്‍ക്കു മുന്‍പ് നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ നീരസമുള്ളവരാണ് ഈ സംഘടതിമായ സൈബര്‍ അറ്റാക്കിന് പിന്നിലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. റോഷ്ണി ദിനകരാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here