Advertisement

സ്വകാര്യ ബസ് പണിമുടക്ക്; റെക്കോർഡ് കളക്ഷനിൽ കെഎസ്ആർടിസി

February 17, 2018
Google News 0 minutes Read
KSRTC

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കെഎസ്ആർടിസി മികച്ച വരുമാനമാണ് കൊയ്യുന്നത്.

ബസ് പണിമുടക്കിന്റെ ആദ്യ ദിനമായിരുന്ന ഇന്നലെ മാത്രം കെഎസ്ആർടിസിക്ക് ലഭിച്ച കളക്ഷൻ 7 കോടി 22 ലക്ഷം രൂപയാണ്. ഫെബ്രുവരി മാസത്തെ റെക്കോർഡ് കളക്ഷനാണ് ഇത്.

സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിയ സാഹചര്യത്തിൽ അധിക സർവീസ് നടത്തി ജനങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരം കാണുകയാണ് കെഎസ്ആർടിസി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here