കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഒരാഴ്ചത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ട്രൂഡോ ഇന്ത്യയിലെത്തിയത്. കുടുംബത്തോടൊപ്പം ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ട്രൂഡോയെ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് സ്വീകരിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുളള സാമ്പത്തിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ട്രൂഡോയുടെ സന്ദർശനോദ്ദേശം. ഇന്ത്യയിലെ വിവിധ നേതാക്കളുമായും വ്യവസായികളുമായും അദ്ദേഹം ചർച്ച നടത്തുന്നുണ്ട്.
വ്യവസായ നിക്ഷേപം വിവരസാങ്കേതികത, ശാസ്ത്രം, വ്യോമയാനം, ബഹിരാകാശം, സൈബർ സുരക്ഷ, ഭീകരതയ്‌ക്കെതിരെയുളള പോരാട്ടം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങൾ ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യ സന്ദർശന വേളയിൽ ചർച്ചയാകും.
താജ്മഹൽ സന്ദർശിച്ച ട്രൂഡോയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. 23 വരെ അദ്ദേഹം ഇന്ത്യയിലുണ്ടാകും. അമൃതസറിലെ സുവർണ്ണ ക്ഷേത്രം, അഹമ്മദാബാദ്, മുംബൈ, തുടങ്ങിയ സ്ഥലങ്ങൾ ട്രൂഡോ സന്ദർശിക്കും.
justin trudeau india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here