Advertisement

രണ്ട് വർഷം മുമ്പ് ജോലി ഉപേക്ഷിച്ചു; വണ്ടി വീടാക്കി മാറ്റി; അങ്ങനെ അവർ ഇതുവരെ താണ്ടിയത് 45000 മൈൽ !!

February 20, 2018
Google News 1 minute Read

യാത്രയോടുള്ള പ്രണയം കാരണം രണ്ട് വർഷം മുമ്പ് ജോലി ഉപേക്ഷിച്ച് വണ്ടി വീടാക്കി മാറ്റി ലോകം ചുറ്റികാണുകയാണ് ദമ്പതികളായ അലക്‌സിസ് സ്റ്റീഫനും, ക്രിസ്റ്റ്യൻ പാഴ്‌സൺസും. തങ്ങളുടെ എല്ലാ സ്വത്തുക്കളും വിറ്റാണ് ഇരുവരും ഈ ചലിക്കുന്ന വീട് സ്വന്തമാക്കിയത്.

house on wheels interior

ഇതുവരെ 36 യുഎസ് രാജ്യങ്ങളിലും ഒരു കനേഡിയൻ രാജ്യത്തിലും ഇവർ പോയിട്ടുണ്ട്. ഇതുവരെ ഇവർ ആകെ പിന്നിട്ട ദൂരം 45,000 മൈലുകളാണ് !

house on wheels interior

വീട് നന്നേ ചെറുതായതുകൊണ്ടുതന്നെ ആദ്യം വീട്ടിൽ താമസിക്കാൻ അൽപ്പം ബുദ്ധിമുട്ടനുഭവപ്പെട്ടുവെങ്കിലും ഇന്നവർക്ക് ഏറ്റവും പ്രിയമുള്ള ഇടം തങ്ങളുടെ ഈ വീടാണെന്ന് ഇരുവരും പറയുന്നു.

house on wheels interior

മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടീവായിരുന്ന അലക്‌സിസും ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന ക്രിസ്റ്റിയനും നോർത്ത് കരോലീനയിലെ വിൻസ്റ്റൺ-സലെമിൽവെച്ചാണ് ആദ്യമായി കാണുന്നത്. ഓരേ ഇഷ്ടങ്ങൾ ഇവരെ പ്രണയത്തിലേക്ക് വഴിതെളിച്ചു.

house on wheels interior

ഒരു ബാർബി ഹൗസിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ വണ്ടി വീട്. കൊച്ചു ടേബിൾ, സ്‌റ്റോവ്, ഷൂ റാക്ക്, സോഫ, തുടങ്ങി ഒരു വീടിനുവേണ്ട എല്ലാമുണ്ട് ഇവിടെയും.

ഇപ്പോൾ വിവിധ സ്ഥലങ്ങളിലെ ആളുകളെപ്പറ്റി, അവരുടെ ജീവിതചര്യ, സംസ്‌കാരം, ഭക്ഷണം എന്നിങ്ങനെയുള്ളവയെ കുറിച്ച് ഒരു എപ്പിസോഡിക് ഡോക്യു- സീരീസിന്റെ പണിപ്പുരയിലാണ് ഇരുവരും.

house on wheels interior

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here