യന്ത്രവനിത സോഫിയക്കും ഏറ്റവും പ്രിയം കിംഗ് ഖാനോട്
കിംഗ് ഖാന്‍ ഷാരൂഖിന് ആരാധകര്‍ ഏറെയാണ്. ഷാരൂഖിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന ആരാധകരുടെ കൂട്ടത്തിലേക്ക് ഇനി സോഫിയയും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രവനിത സോഫിയയാണ് ഷാരൂഖ് ഖാനോടുള്ള പ്രിയം തുറന്നുപറഞ്ഞത്. മനുഷ്യരെ പോലെ സംസാരിക്കുകയും വികാരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന യന്ത്രവനിതയായ സോഫിയ കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
ഹൈദരബാദില്‍ നടക്കുന്ന മൂന്നുദിവസത്തെ വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലാണ് തന്റെ ഷാരൂഖിനോടുള്ള ആരാധന സോഫിയ തുറന്നുപറഞ്ഞത്. പരിപാടിയുടെ രണ്ടാം ദിവസമാണ് പ്രിയപ്പെട്ട നടന്‍ ആരാണെന്ന ചോദ്യം സോഫിയയെ തേടിയെത്തിയത്. പ്രിയപ്പെട്ട നടന്‍ ഷാരൂഖ് ആണെന്നും പ്രിയപ്പെട്ട സ്ഥലം ഹോങ് കോങ് ആണെന്നും സോഫിയ പറഞ്ഞു. സോഫിയ ഷാരൂഖിനോടുള്ള ആരാധന തുറന്നുപറയുന്നതിന്റെ വീഡിയോ രംഗങ്ങള്‍ ഇതിനോടകം കിംഗ് ഖാന്റെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here