നരേന്ദ്ര മോഡിയെ മൗനേന്ദ്ര മോഡിയെന്ന് വിളിക്കണമെന്ന് യെച്ചൂരി

ബിജെപിയെ കടന്നാക്രമിച്ച് സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി. പ്രധാനമന്ത്രി ഒരു വിഷയത്തിലും പ്രതികരിക്കുന്നില്ല. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും പണക്കാര്‍ കൂടുതല്‍ പണക്കാരുമായി മാറുന്നു. രാജ്യത്തിന്റെ അടിസ്ഥാന മൗലിക സ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുകയാണ്. രാജ്യത്തിന്റെ വിദേശ നയത്തിന്റെ പൊളിച്ചെഴുത്ത് ഭീഷണിയാണ്. കര്‍ഷകരുടെ കടം എഴുതി തള്ളുന്നില്ല പകരം കോര്‍പ്പറേറ്റുകളുടെ കടം എഴുതി തള്ളുന്നു. കിട്ടാക്കടങ്ങള്‍ ആരുടേതെന്ന് വെളിപ്പെടുത്തണം.എന്തിനാണ് ഇത് രഹസ്യമാക്കി വയ്ക്കുന്നത്. യാത്രകളില്‍ നരേന്ദ്ര മോഡിയ്ക്കൊപ്പം സഞ്ചരിക്കുന്നവരെ കണ്ടെത്തണം. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്നത് അപ്പോള്‍ അത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മൗനേന്ദ്ര മോഡിയെന്നാണ് പ്രധാനമന്ത്രിയെ വിളിക്കേണ്ടതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here