അനുശോചനത്തിലും രാഷ്ട്രീയം കലര്‍ത്തി; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിന് അനുശോചനം ട്വിറ്ററിലൂടെ രേഖപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം. അനുശോചനം രേഖപ്പെടുത്തിയുള്ള ട്വീറ്റില്‍ രാഷ്ട്രീയം കലര്‍ത്തിയതാണ് കോണ്‍ഗ്രസിന് വിനയായത്. ട്വീറ്റില്‍ അനുശോചനം രേഖപ്പെടുത്തിയതിനൊടുവില്‍ ഏറ്റവും അവസാന വരിയായി ശ്രീദേവിക്ക് പദ്മശ്രീ പുരസ്‌കാരം നല്‍കിയത് 2013ല്‍ യുപിഎ ഭരണകാലഘട്ടത്തിലാണെന്ന് ട്വീറ്റില്‍ കുറിച്ചതാണ് വിമര്‍ശനത്തിന് വഴിതെളിച്ചത്. ട്വീറ്റ് വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. നിരവധി പേരാണ് രാഷ്ട്രീയം കലര്‍ത്തിയ ട്വീറ്റിനെ വിമര്‍ശിച്ചത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ മുതല്‍ സോഷ്യല്‍ മീഡിയയിലുള്ളവര്‍ വരെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തി.
Was that ‘by the UPA Govt’ really necessary INC, in a condolence message? :( pic.twitter.com/BkgrYEKYCh
— Karthik (@beastoftraal) February 25, 2018
“She Was Awarded The Padma Shri By The UPA Govt In 2013”. Are You Serious? Is That Line Even Necessary To Pay Tribute To A Legendary Actress? Please Stop Politicising The Death. You Guys Are Disgrace To Humanity. Shame On You Congress. #Sridevi #RIPSridevihttps://t.co/gdPHFEIWE4
— Sir Ravindra Jadeja (@SirJadeja) February 25, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here