ശ്രീദേവി കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നെന്ന് വെളിപ്പെടുത്തല്‍

ശുചിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവി ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണപെട്ടതായി വിവരം. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരാണ് ഈ വിവരം പുറത്ത് വിട്ടത്. ദുബായി നഗരത്തിലെ ഹോട്ടലില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ഫെബ്രുവരി 22 വരെ മറ്റൊരു ഹോട്ടലിൽ തങ്ങിയിരുന്ന ശ്രീദേവിയും കുടുംബവും മോഹിത് വർമയുടെ വിവാഹത്തിൽ പങ്കെടുത്തതിനു ശേഷമാണ് ദുബായ് നഗരത്തിലെ ഹോട്ടലിലേക്ക് മാറിയത്.റാസൽഖൈമയിലാണ് മോഹിതിന്റെ വിവാഹത്തോട് അനുബന്ധിച്ച് താമസിച്ചിരുന്നത്. ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here