ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം. മുരളി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഏകകണ്‌ഠേന അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാല് തിരഞ്ഞെടുപ്പുകളിലായി 20 വര്‍ഷത്തോളം മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് എം. മുരളി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചെങ്ങന്നൂരിന്റെ തിരഞ്ഞെടുപ്പ് ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടി പി.എസ്. ശ്രീധരന്‍ പിള്ള തന്നെയാണ് മത്സരരംഗത്ത് ഇറങ്ങുക എന്ന് ഏറെകുറേ ഉറപ്പായി കഴിഞ്ഞു. എന്നാല്‍ ആരായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here