മേഘാലയയിലും നാഗാലാന്റിലും വോട്ടെടുപ്പ് പൂര്‍ത്തിയായി

ഇന്ന് തിരഞ്ഞെടുപ്പ് നടന്ന മേഘാലയയിലും നാഗാലാന്റിലും വോട്ടെടുപ്പ് പൂര്‍ത്തിയായി. പോളിംങ് ശതമാനം എത്രയാണെന്ന് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. നാഗാലാന്റില്‍ തിരഞ്ഞെടുപ്പിനിടെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍പിഎഫ്-ബിജെപി പാര്‍ട്ടി അംഗങ്ങള്‍ തമ്മിലാണ് നാഗാലാന്റില്‍ ഏറ്റുമുട്ടലുണ്ടായത്. ഭരണകക്ഷിയായ നാഗാ പീപ്പിള്‍ ഫ്രണ്ടിന് തന്നെയാണ് നാഗാലാന്റില്‍ മുന്‍തൂക്കം. അതേ സമയം, മേഘാലയയില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. എങ്കിലും ബിജെപിയും ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. മാര്‍ച്ച് മൂന്നിനാണ് രണ്ടിടത്തും വോട്ടെണ്ണല്‍. 59 സീറ്റുകളിലേക്കാണ് രണ്ടിടത്തും ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ത്രിപുരയിലും മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here