പ്രതികള്‍ ഷുഹൈബിനെ പിന്തുടര്‍ന്നത് രണ്ട് ദിവസം; അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊലചെയ്യപ്പെടുന്നതിന് മുന്‍പ് പ്രതികള്‍ രണ്ട് ദിവസത്തോളം ഷുഹൈബിനെ പിന്തുടരുകയായിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. തുടര്‍ച്ചയായി രണ്ട് ദിവസം ഷുഹൈബിനെ പിന്തുടര്‍ന്നതായി പോലീസിന് വിവരം ലഭിച്ചു. അറസ്റ്റിലായ പ്രതികള്‍ ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. പതിനൊന്നാം തിയ്യതിയും പന്ത്രണ്ടാം തിയ്യതിയും ഷുഹൈബിനെ പ്രതികള്‍ പിന്തുടര്‍ന്നെങ്കിലും ഷുഹൈബിനൊപ്പം മറ്റ് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നിര്‍വ്വഹിക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വരികയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here