Advertisement

ജേക്കബ് തോമസിനെതിരെ അന്വേഷണം

March 2, 2018
Google News 0 minutes Read
jacob jacob thomas transfer, chief minister pinarayi vijayan jacob thomas against govt on okhi disaster

ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണത്തിന്‌ ഉത്തരവ്‌. അഴിമതി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിനാണ് നടപടി. ജേക്കബ് തോമസിനോട്‌ സര്‍ക്കാര്‍ വിശദീകരണം തേടി. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു. ജേക്കബ് തോമസ് നല്‍കിയ വിശദീകരണം സര്‍ക്കാര്‍ തള്ളുകയായിരുന്നു ചെയ്തത്. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ചട്ടലംഘനം അന്വേഷിക്കും. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here