ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനം തള്ളും; കോണ്‍ഗ്രസ് ബന്ധത്തെ തള്ളി പിണറായി

കോണ്‍ഗ്രസുമായി യാതൊരു ബന്ധത്തിനും ഇടതുപക്ഷം തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസുമായി യാതൊരു സഖ്യത്തിനും തയ്യാറല്ലെന്ന് പിണറായി വ്യക്തമാക്കി. വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടിയാല്‍ ജനപിന്തുണ ലഭിക്കില്ല. ഏച്ചുകെട്ടിയ കൂട്ടുകെട്ടുകള്‍ ജനങ്ങള്‍ തള്ളികളയും. പൂര്‍വ്വകാല അനുഭവങ്ങള്‍ അത്തരത്തിലുള്ളവയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ കൈവിട്ടു. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നത് പിന്നീട് ദോഷം ചെയ്യുമെന്നും വര്‍ഗ്ഗീയ ശക്തികളുമായി കോണ്‍ഗ്രസ് സമരസപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണെന്നും പിണറായി വിമര്‍ശിച്ചു. മലപ്പുറത്ത് നടക്കുന്ന സിപിഐ സമ്മേളനത്തിലെ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here