കൊച്ചിയിലെ ഓട്ടോ ഡ്രൈവർമാർക്ക് ഇനി മുതൽ പുതിയ യൂണിഫോം

kochi auto drivers new uniform

കൊച്ചിയിലെ ഓട്ടോഡ്രൈവർമാർക്ക് ഇനി മുതൽ പുതിയ യൂണിഫോം. കൊച്ചി മെട്രോയുമായി ചേർന്ന് ഫീഡർ സർവ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർ കാക്കിയോട് ഗുഡ്‌ബൈ പറഞ്ഞ് ഇനി കറുത്ത നിറത്തിലുള്ള പാൻറും നീല, ചാര നിറത്തിലുള്ള ടീഷർട്ടും ധരിക്കും.

യൂണിഫോമിന് പുറമേ പേരും മറ്റുവിവരങ്ങളുമടങ്ങിയ പ്രത്യേകം രൂപകൽപ്പന ചെയ്ത ബാഡ്ജും ഇവർ ധരിക്കണം. തുടക്കത്തിൽ യൂണിഫോമും മറ്റും കെഎംആർഎൽ ഇവർക്ക് നൽകും.

ഈ പുതിയ യൂണിഫോം അംഗീകരിച്ചുകൊണ്ട് ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ കെ പദ്മകുമാർ ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച തുക മാത്രമേ ഈ ഫീഡർ ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്നും ഈടാക്കുകയുള്ളുവെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ കെ എജിത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

kochi auto drivers new uniform‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More