ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതികൾക്ക് ശിക്ഷായിളവ് ഇല്ല
March 8, 2018
0 minutes Read

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. സർക്കാർ ഗവർണർക്ക് സമർപ്പിച്ച 740 പേരുടെ പട്ടികയിൽ ഈ പ്രതികളുടെ പേരില്ല.
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി.പി വധക്കേസിലെ പ്രതികളും ഉൾപ്പെടെയുള്ള 1800 പേർക്ക് ശിക്ഷാ ഇളവ് നൽകാനായി ജയിൽ വകുപ്പ് തയ്യാറാക്കിയ പട്ടിക നേരത്തെ വിവാദമായിരുന്നു. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് പട്ടിക ഗവർണർ തിരിച്ചയക്കുകയും ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement