ഇതാണ് സിതാര കൃഷ്ണ കുമാറിനെ അവാര്‍ഡിന് അര്‍ഹയാക്കിയ വിമാനത്തിലെ ഗാനം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗായികയായത് സിതാര കൃഷ്ണകുമാറാണ്. വിമാനം എന്ന ചിത്രത്തിലെ വാനം അകലുന്നുവോ എന്ന ഗാനം ആലപിച്ചതിനാണ് പുരസ്കാരം. ഹൃദ്യമായ വരികള്‍ക്ക് മനോഹരമായ ഈണവും സിതാരയുടെ ശബ്ദം കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം അതീവ ഹൃദ്യമായി. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ഗോപി സുന്ദറിന്റേതാണ് സംഗീതം.
ഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
പാട്ടിന്റെ വരികള്‍ ഇങ്ങനെയാണ്
വാനമകലുന്നുവോ…കൂരിരുളു മൂടിയോ….
വാർമുകിലുപോലെയീ മോഹമലിയുന്നുവോ…
വീണൊഴിയുമേകാന്ത മൂകാഭിലാഷം
പാവമൊരു രാപ്പാടി പോലിന്നു തേങ്ങി…
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ….
വാനമകലുന്നുവോ…കൂരിരുളു മൂടിയോ….
വാർമുകിലുപോലെയീ മോഹമലിയുന്നുവോ…
അരികിലരികിലരികിൽ തോന്നലൊരു മായ
അകലെയകലെ ദൂരേ….ആകാശലോകം
കൂരമ്പുപോലെ പായുന്ന മോഹം….
വീഴുന്നു താഴെ…മഴപ്പാറ്റപോൽ….
ഒഴുകിയൊഴുകി മറയും പൂന്തെന്നലേ നീ…
വെറുതെ ഇനിയും ഓർക്കാൻ തൂവൽ തരാമോ
ആ സ്‌മേര നാളം മറയുന്ന നേരം
പാഴ്‌മൺ ചിരാതായ് മാറുന്നു ജീവൻ…..
വാനമകലുന്നുവോ…കൂരിരുളു മൂടിയോ….
വാർമുകിലുപോലെയീ മോഹമലിയുന്നുവോ…
വീണൊഴിയുമേകാന്ത മൂകാഭിലാഷം
പാവമൊരു രാപ്പാടി പോലിന്നു തേങ്ങി…
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ
വീണ്ടുമുയരാൻ പാടിയലയാൻ ആരു ചിറകേകുവാൻ….
വാനമകലുന്നുവോ…കൂരിരുളു മൂടിയോ….
വാർമുകിലുപോലെയീ മോഹമലിയുന്നുവോ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here