ആളൊരുക്കം സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരത്തിന് ആര്‍ഹനാക്കിയ ‘ആളൊരുക്കം’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകനായ വി.സി. അഭിലാഷാണ് ആളൊരുക്കം സംവിധാനം ചെയ്തിരിക്കുന്നത്. കാണാതായ മകനെ അന്വേഷിച്ചിറങ്ങിയ ഒരു അച്ഛന്റെ ആത്മസംഘര്‍ഷങ്ങളും നിസഹായാവസ്ഥയുമാണ് ആളൊരുക്കത്തില്‍ പറയുന്നത്. പപ്പു പിഷാരടി എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top