Advertisement

ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

March 9, 2018
Google News 0 minutes Read
bjp maharashtra mass resignation BJP

ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.  60 അംഗ നിയമസഭയില്‍ 43 പേരുടെ പിന്തുണയോടെയാണ് ബിപ്ലബ് ദേബ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്.  പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ബിപ്ലബിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു . ആദിവാസി വിഭാഗക്കാരനായ ജിഷ്ണു ദേബ് ബര്‍മന്‍ ആണ് ഉപമുഖ്യമന്ത്രി .  ജിഷ്ണു പത്രിക സമര്‍പ്പിച്ചിരുന്ന ചാരിലാം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചതിനാല്‍ നിലവില്‍ നിയമസഭാംഗമല്ല.  ഈ മാസം 12നാണ് ചാരിലാമില്‍ തെരഞ്ഞെടുപ്പ് നടക്കുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here