Advertisement

സോളാര്‍ കേസിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

March 9, 2018
Google News 0 minutes Read
Umman chandi

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലാണ് കാബിനറ്റ് നോട്ട് തയ്യാറാക്കിയത്. സോളാര്‍ കമ്മീഷന്‍റെ നിയമനം നിയമാനുസൃതമല്ലെന്നും കമ്മീഷന്‍ നിയമനം അസാധുവാണെന്നും സുപ്രീം കോടതിയില്‍ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയി ആരോപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സോളാര്‍ കമ്മീഷനെ നിയമിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നിയമനത്തിന്‍റെ കാബിനറ്റ് നോട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here