കേന്ദ്ര വിജിലന്‍സ് കമ്മീഷ്ണര്‍ക്ക് ജേക്കബ് തോമസിന്റെ പരാതി

ന്യൂഡൽഹി: കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് ഡിജിപി ജേക്കബ് തോമസ് പരാതി നൽകി. തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടക്കുന്നുവെന്നും ജുഡീഷറിയുടെ സ്വാധീനം ദുരുപയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് പരാതി നൽകിയിരിക്കുന്നത്. രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും ലോകായുക്തക്കെതിരെയുമാണ് ജേക്കബ് തോമസ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം സർക്കാർ ഓഖി ദുരന്തവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിൽ ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പരാമര്‍ശം സംബന്ധിച്ച് ജേക്കബ് തോമസ് നല്കിയ വിശദീകരണം സര്‍ക്കാര്‍ തള്ളിയശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതി ചട്ടലംഘനം പരിശോധിക്കുന്നത്. ഇതിനിടെയാണ് ജേക്കബ് തോമസ് കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here