പൃഥ്വിരാജിന്റെ പുതിയ നിര്‍മ്മാണ കമ്പനി

മലയാളത്തില്‍ സ്വന്തമായി നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ച് പൃഥ്വി രാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ഭാര്യ സുപ്രിയ മേനോനോട് ചേര്‍ന്നാണ് പുതിയ നിര്‍മ്മാണ കമ്പനി തുടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും താനും ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിൽ ആയിരുന്നുവെന്നും മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകൾ നിര്‍മിക്കുമെന്നും പൃഥ്വി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ ഉണ്ട്.
കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഒരു സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിൽ ആയിരുന്നു. ഇപ്പോൾ… അത് നിങ്ങളുമായി പങ്കുവയ്ക്കാൻ സമയമായി. മലയാള സിനിമയ്ക്കു ഒരു പുതിയ സിനിമ നിർമാണ കമ്പനി കൂടി എന്ന മുഖവുരയോടെയാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞുകൊണ്ടാണ് വാര്‍ത്താ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here