ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. 140 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യ 6 വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യത്തില്‍ എത്തിയത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ 90 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ തന്നെയാണ് ബംഗ്ലാദേശിനെതിരെയും മികച്ച പ്രകടനം നടത്തിയത്. 43 പന്തുകളില്‍ നിന്ന് 55 റണ്‍സ് നേടിയ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സുരേഷ് റെയ്‌ന 28 റണ്‍സ് നേടി പുറത്തായപ്പോള്‍ 19 പന്തുകളില്‍ നിന്ന് 27 റണ്‍സ് നേടി മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു.
നേരത്തെ, ഇന്ത്യയ്ക്ക് വേണ്ടി ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റും വിജയ് ശങ്കര്‍ രണ്ട് വിക്കറ്റും നേടിയതാണ് ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ പുറത്താക്കാന്‍ സഹായിച്ചത്. ബംഗ്ലാദേശിനു വേണ്ടി ലിറ്റോന്‍ ദാസ് (34), സബീര്‍ റഹ്മാന്‍ (30) എന്നിവരാണ് ഭേദപ്പെട്ട വ്യക്തികത സ്‌കോര്‍ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് തോല്‍വി സമ്മതിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here