വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിന്

കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് സിവില്‍ വ്യോമയാനത്തിന്റെ അധിക ചുമതല നല്‍കി. ടി.ഡി.പി.യുടെ അശോക് ഗജപതി രാജുവാണ് മുന്‍പ് ഈ വകുപ്പ് കൈക്കാര്യം ചെയ്തിരുന്നത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി.ഡി.പി. മന്ത്രിമാര്‍ രാജിവെച്ചിരുന്നു. അശോക് ഗജപതി രാജു രാജിവെച്ച് ഒഴിഞ്ഞതോടെ ഒഴിഞ്ഞുകിടന്ന വകുപ്പ് താല്‍ക്കാലികമായി പ്രധാനമന്ത്രിയായിരുന്നു കൈവശം വെച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് വ്യോമയാന മന്ത്രാലയത്തിന്റെ അധിക ചുമതല സുരേഷ് പ്രഭുവിനു നല്‍കിയിട്ടുള്ളതെന്ന് രാഷ്ട്രപതിഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here