നിങ്ങള്‍ പരാജയപ്പെട്ട രാജ്യം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയിലെ പൊതുചര്‍ച്ചയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്ഥാനെ പരാജിത രാഷ്ട്രം എന്നാണ് സഭയിലെ ഇന്ത്യന്‍ പ്രതിനിധി മിനി ദേവി കുനം വിശേഷിപ്പിച്ചത്. ജമ്മു കാശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് പാകിസ്ഥാന് ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സഭയില്‍ ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോള്‍ പാകിസ്ഥാന്റെ ആവശ്യം തള്ളി കളയുകയായിരുന്നു. തുടര്‍ന്നാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാകിസ്ഥാന് നടത്തിയത്.
ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും പറ്റി ഇന്ത്യ ചിന്തിക്കണമെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാകിസ്ഥാന് നടത്തിയപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചത്. ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും പറ്റി പരാജയപ്പെട്ട രാജ്യം പഠിപ്പിക്കേണ്ടതില്ലെന്ന് ഇന്ത്യ ആഞ്ഞടിച്ചു. പാകിസ്ഥാന്റെ വാദങ്ങള്‍ക്കെതിരെ ഇന്ത്യ കണക്കുകള്‍ നിരത്തി പ്രതികരിച്ചു. പല തവണകളിലായി പാകിസ്ഥാന് നടത്തിയ നിയമലംഘനങ്ങളെ ഇന്ത്യന്‍ പ്രതിനിധി അക്കമിട്ടു നിരത്തി. തീവ്രവാദികളെയും ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയവരെയും പാകിസ്ഥാനില്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുകയാണ് പാകിസ്ഥാന്. ഭീകരപ്രവര്‍ത്തകര്‍ക്ക് സൈ്വര്യവിഹാരം അനുവദിക്കുന്നവര്‍ മനുഷ്യാവകാശങ്ങളെ പറ്റി പ്രസംഗിക്കേണ്ടതില്ലെന്ന് മിനി ദേവി കുമാര്‍ പറഞ്ഞു.
പാക്കിസ്ഥാനിൽ ഭീകരർ അഭിവൃദ്ധിപ്പെടുകയാണ്. അവർ ശിക്ഷാഭീതിയില്ലാതെ തെരുവുകളിലൂടെ കറങ്ങി നടക്കുകയാണ്. അപ്പോഴാണ് പാക്കിസ്ഥാൻ ഇന്ത്യയെ മനുഷ്യാവകാശ സംരക്ഷണത്തെ കുറിച്ച് പഠിപ്പിക്കുന്നതെന്നും ജനീവയിലെ യുഎൻ മിഷന്റെ ഇന്ത്യയുടെ സെക്കൻഡ് സെക്രട്ടറി മിനി ദേവി കുമം പറഞ്ഞു. പാക്കിസ്ഥാന്റെ യുഎൻ ഡെപ്യൂട്ടി സ്ഥിര പ്രതിനിധി തഹിർ ആന്ദ്രാബിക്ക് മറുപടി നൽകുകയായിരുന്നു കുമം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here