Advertisement

തിരുവനന്തപുരത്തുനിന്നുള്ള പ്രസാർ ഭാരതി ഭൂതല സംപ്രേഷണം അവസാനിപ്പിച്ചു

March 11, 2018
Google News 0 minutes Read
prasar bharathi stopped broadcasting from trivandrum

തിരുവനന്തപുരത്തുനിന്നുള്ള പ്രസാർ ഭാരതി ഭൂതല സംപ്രേഷണം അവസാനിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു നീക്കം. ആകാശവാണിയിലേയും ദൂരദർശനിലേയും മേധാവിമാർ കടുത്ത സാമ്പത്തിക അച്ചടക്കം നടപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

കേന്ദ്രം മുൻകൈയ്യെടുത്ത ചില നിയമനങ്ങൾ പറ്റില്ലെന്ന് ദൂരദർശൻ നിലപാടെടുത്തിരുന്നു. ഇതേത്തുടർന്നാണ് പ്രശ്‌നങ്ങൾ തുടങ്ങിയത് എന്നാണ് സൂചന. ദൂരദർശൻ, ആകാശവാണി എന്നീ സ്ഥാപനങ്ങളെ സർക്കാർ വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമർശനമുയരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here