നേപ്പാള്‍ വിമാനാപകടം; 50 മരണം

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 50 ആയി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് ഇന്ന് ഉച്ചക്ക് രണ്ട് മണി കഴിഞ്ഞ് അപകടം സംഭവിച്ചത്. ബംഗ്ലാദേശില്‍ നിന്നുള്ള യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. 70 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കുകളേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധാക്കയില്‍ നിന്നുള്ള വിമാനം കാഠ്മണ്ഡുവില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് വിമാനത്താവളവും റണ്‍വേയും അടച്ചിട്ടു. രക്ഷാപ്രവര്‍ത്തനം നടന്നപകൊണ്ടിരിക്കുന്നു.
#WATCH: Latest visuals from Tribhuvan International Airport, Nepal. Police official says at least 38 killed, 23 injured in #Kathmandu plane crash; 10 people still unaccounted for. pic.twitter.com/eLhuR8A7cz
— ANI (@ANI) March 12, 2018
#WATCH: A plane has crashed at Tribhuvan International Airport in Kathmandu, Nepal. More details awaited. (Source:Unverified) pic.twitter.com/lpsWrvFjZd
— ANI (@ANI) March 12, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here