അയോധ്യ കേസ്; മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

അയോധ്യ കേസില്‍ മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയ എല്ലാ അപേക്ഷകളും കോടതി തള്ളികളഞ്ഞു. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യമായി എത്തിയ 32 കക്ഷികളുടെ അപേക്ഷയാണ് കോടതി തള്ളി കളഞ്ഞത്. കേസില്‍ സമവായം നിര്‍ദ്ദേശിക്കാനാവില്ലെന്നും കോടതി. സമവായം വേണ്ടെന്ന് പറയാനും കോടതിക്ക് സാധിക്കില്ല. സമവായ ശ്രമങ്ങള്‍ക്കായി കോടതി ആരെയും നിയോഗിച്ചിട്ടില്ലെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിശദമാക്കി. എന്നാല്‍, സമവായത്തിന് ഏതെങ്കിലും കക്ഷികള്‍ തയ്യാറായി വന്നാല്‍ അത് രേഖകളില്‍ ചേര്‍ക്കാമെന്നും കോടതി പരാമര്‍ശിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ സമവായത്തിന് കല്‍പ്പിക്കാനാവാത്ത സ്ഥിതിയാണ് കേസില്‍ നിലവിലുള്ളതെന്നും കോടതി പറഞ്ഞു. വിശദമായ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 23ല്‍ കേസ് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here