22
Mar 2019
Friday
100 News

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു

സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളത്തില്‍ വര്‍ധനവ്. മന്ത്രിമാരുടെ ശമ്പളം 90000 രൂപയായും എംഎല്‍എമാരുടെ ശമ്പളം 62000 രൂപയായും നിശ്ചയിച്ചു. നിലവില്‍ മന്ത്രിമാരുടെ ശമ്പളം 52000 രൂപയും എംഎല്‍എമാരുടെ ശമ്പളം 39000 രൂപയും ആണ്. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജനപ്രതിനിധികളുടെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

Top