കേരളത്തിൽ ചുഴലിക്കാറ്റിനുള്ള സാധ്യത ഇല്ല

ശ്രീലങ്കയ്ക്ക് തെക്കുപടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദം തീവ്രന്യൂനമർദമാകാനുള്ള സാധ്യത ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ഇടിയോടുകൂടിയ കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് മേഖല ഉൾപ്പെടുന്ന അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ വ്യാഴാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ തമിഴ്‌നാട്, കന്യാകുമാരി, മാന്നാർ കടലിടുക്ക്, മാലദ്വീപ് പ്രദേശങ്ങളിലും മത്സ്യത്തൊഴിലാളികളെ വിലക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here