വയല്‍കിളികളുടെ സമരപന്തല്‍ വീണ്ടും ഉയരും; സിപിഎമ്മിനെ വെല്ലുവിളിച്ച് സംഘാടകര്‍

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളി കൂട്ടായ്മ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. സ്ഥലത്തെ സിപിഎം പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയ വയല്‍കിളികളുടെ സമരപന്തല്‍ വീണ്ടും ഉയരുമെന്ന് സംഘാടകര്‍ അറിയിച്ചു. 25-ാം തിയ്യതി സമരപന്തല്‍ പുനര്‍നിര്‍മ്മിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. കീഴാറ്റൂരിലെ ബൈപ്പാസ് സമരസമിതിയായ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം ഇന്നലെ കത്തിച്ചിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയായിരുന്നു സംഭവം. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് സമരസമിതി പ്രവർത്തകര്‍ പ്രതിഷേധിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here