കജോളിനെ വിവാഹം കഴിച്ചത് ടെറസില്‍ നിന്ന്, അതിന് ശേഷം കിടപ്പുമുറിയിലേക്ക് തിരിച്ച് പോയി: അജയ് ദേവ്ഗണ്‍

ബോളിവുഡിലെ കിലുക്കാംപെട്ടി കജോളും, സൈലന്റ്മാന്‍ അജയ്ദേവ് ഗണും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്പതിനെട്ട് വര്‍ഷമായി. സ്വഭാവത്തിന്റെ കാര്യത്തില്‍ രണ്ട് എക്ട്രീമില്‍ നില്‍ക്കുന്ന ഇരുവരുടേയും ദാമ്പത്യം എങ്ങനെ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ട് പോകുന്നുവെന്ന് അത്ഭുതപ്പെടാത്ത ആരാധകര്‍ ഉണ്ടാകില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് അജയ് ദേവ്ഗണ്‍ വ്യക്തമാക്കി.
ഞാന്‍ സെറ്റില്‍ അധികം സംസാരിക്കാത്ത വ്യക്തിയാണ്. എന്റെ ഈ സൈലന്‍സ് കണ്ട് കജോള്‍ കരുതിയത് ഞാന്‍ ഒരു അഹങ്കാരിയാണെന്നാണ്.പതിയെ പതിയെയാണ് ഞങ്ങള്‍ സംസാരിച്ച് തുടങ്ങിയത്. പതുക്കെ പ്രണയവും തുടങ്ങി. ഞങ്ങളിലാരും അങ്ങോട്ടും ഇങ്ങോട്ടം വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. അന്നും ഇന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. പ്രണയത്തിനിടെ വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്റെ കിടപ്പുമുറിയില്‍ നിന്ന് പുറത്ത് വന്ന് ടെറസില്‍ വച്ച് വിവാഹിതരായ ശേഷം കിടപ്പുമുറിയിലേക്ക് തന്നെ തിരിച്ച് പോയെന്നാണ് അജയ് ദേവ് ഗണ്‍ വ്യക്തമാക്കിയത്. എന്റെ വിവാഹം വലിയ സംഭവമാക്കാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അജയ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here