ചാമ്പ്യന്‍സ് ലീഗ്; തീപാറുന്ന പോരാട്ടങ്ങളുമായി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍

cristiano ronaldo wins fifa best male player award

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ലൈന്‍ അപ്പ് തയ്യാറായി. ലിവര്‍പൂളിന് എതിരാളികളായെത്തുന്നത് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റി. തങ്ങള്‍ക്ക് എതിരാളികളായി ആരെ ലഭിച്ചാലും മാഞ്ചസ്റ്റര്‍ സിറ്റിയെ മാത്രം ലഭിക്കരുതെന്ന് പ്രാര്‍ത്ഥിച്ച ലിവര്‍പൂളിനെ ദൈവങ്ങളും കൈവിട്ടു. കിരീടത്തിലേക്ക് അടുക്കുന്ന ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. നിലവിലെ ചാമ്പ്യന്‍മാരായ റോണോയുടെ റയല്‍ മാഡ്രിഡിന് യുവന്റസ് ആണ് എതിരാളികള്‍. കഴിഞ്ഞ വര്‍ഷം ലീഗിന്റെ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ റയല്‍ ചാമ്പ്യന്‍മാരായതിനാല്‍ യുവന്റസിന് ഇത് പകരം വീട്ടാനുള്ള അവസരമാണ്.

സ്പാനിഷ് ലീഗില്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന ബാഴ്സലോണയ്ക്ക് എസ്എസ് റോമയാണ് എതിരാളികള്‍ എന്നത് ആശ്വാസമാണ്. മാഞ്ചസ്റ്ററിനെ അട്ടിമറിച്ചെത്തിയ സെവിയ്യയ്ക്ക് ബയേണ്‍ മ്യൂണിക്ക് ആണ് ക്വാര്‍ട്ടറിലെ എതിരാളികള്‍. ഏപ്രില്‍ നാലിനാണ് ബാഴ്സ-റോമ, സിറ്റി-ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ആദ്യപാദം. രണ്ടാം പാദം ഏപ്രില്‍ 10ന് നടക്കും. ഏപ്രില്‍ മൂന്നിന് സെവിയ്യ-ബയേണ്‍ ആദ്യപാദവും 11ന് രണ്ടാം പാദ ക്വാര്‍ട്ടറും നടക്കും. യുവന്റസ്-റയല്‍ ക്വാര്‍ട്ടര്‍ ഏപ്രില്‍ മൂന്നിനും രണ്ടാംപാദ ക്വാര്‍ട്ടര്‍ 11നും നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top