6 6 6 6 : ഇത് അഫ്രീദിയാണ്, ഇയാള്‍ ഇങ്ങനെയാണ്‌

Afridii

അഫ്രീദി 37 പന്തുകളില്‍ നിന്ന് സെഞ്ചുറി അടിച്ചത് അയാളുടെ പ്രതാപകാലത്താണെന്ന് പറയാന്‍ ക്രിക്കറ്റ് പ്രേമികള്‍ തയ്യാറല്ല. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിട്ടും പാകിസ്താന്റെ സ്റ്റെല്‍ താരം ഷാഹിദ് അഫ്രീദി കളത്തിലെ മാജിക്കുകളൊന്നും ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴുമുണ്ട് അയാള്‍ക്ക് പഴയ വീര്യം. ഇപ്പോള്‍ തന്റെ 38-ാം വയസ്സിലും അഫ്രീദി കളത്തില്‍ കൂറ്റനടികള്‍ നടത്തുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് അവസാനമായി ക്രിക്കറ്റ് ആരാധകര്‍ അഫ്രീദിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. പെഷവാറിന്റെ സൂപ്പര്‍ ബൗളര്‍ സമീന്‍ ഗുല്ലിന്റെ ഓവറില്‍ തുടര്‍ച്ചയായി 3 പടകൂറ്റന്‍ സിക്‌സറുകളടിച്ച അഫ്രീദി പിന്നീട് ക്രീസിലെത്തിയപ്പോള്‍ വീണ്ടും തൊടുത്തുവിട്ടു മറ്റൊരു സിക്‌സര്‍. ക്രീസില്‍ നിലയുറച്ച നാല് പന്തുകളില്‍ നാലും തുടര്‍ച്ചയായി അതിര്‍ത്തി കടത്തുകയായിരുന്നു താരം. അഫ്രീദിയുടെ കൂറ്റനടികളെ പ്രണയിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയാണ് തുടര്‍ച്ചയായി നാല് പന്തുകളെ അതിര്‍ത്തി കടത്തിയ ‘ബുംബും’ അഫ്രീദി മാജിക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top