ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി; ചെങ്ങന്നൂരില്‍ മനസ് തുറക്കാതെ ബിഡിജെഎസ്

vellappally

എന്‍ഡിഎ മുന്നണിയോടുള്ള അതൃപ്തി അറിയിച്ചതിനു പിന്നാലെ ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയും മറ്റ് ബിജെപി നേതാക്കളുമാണ് വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍, തിരഞ്ഞെടുപ്പിനെ കുറിച്ച് യാതൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്നും ഇരു വിഭാഗങ്ങളും പ്രതികരിച്ചു. എന്‍ഡിഎ മുന്നണിയില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ബിഡിജെഎസിന് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും നേരത്തേ അറിയിച്ചിരുന്നു. ചെങ്ങന്നൂരിലെ എല്ലാ സ്ഥാനാര്‍ഥികളും മിടുക്കന്‍മാരാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് തീരുമാനിച്ചതോടെ ഏത് മുന്നണിയെയായിരിക്കും ചെങ്ങന്നൂരില്‍ അവര്‍ പിന്തുണക്കുകയെന്നത് വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top