ആദിവാസി യുവതിക്ക് കെ.എസ്.ആര്‍.ടി.സി.യില്‍ സുഖപ്രസവം

KSRTC (1) ksrtc launches new investigation team ksrtc bus accident KSRTC wont stop at lonely places

വയനാട്ടില്‍ ആദിവാസി യുവതിക്ക് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ സുഖപ്രസവം. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്. കോഴിക്കോട് ബത്തേരിയില്‍ നിന്ന് ബസില്‍ വരികയായിരുന്ന യുവതി കല്‍പറ്റയ്ക്ക് സമീപം എത്തിയപ്പോഴാണ് ബസില്‍ കുഞ്ഞിനെ പ്രസവിച്ചത്. ഉടന്‍ തന്നെ യുവതി യാത്ര ചെയ്യുകയായിരുന്ന ബസില്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു എന്നാണ് നിലവിലെ വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top