ഒടിയന്‍ മാണിക്യനെ ക്യാമറയില്‍ പകര്‍ത്തി വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക്

തന്റെ പുതിയ സിനിമയായ ഒടിയന്റെ ലൊക്കേഷനിലെത്തിയ വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് നടന്‍ മോഹന്‍ലാല്‍ സ്വീകരണമേകി. പാലക്കാട് ഒളപ്പമണ്ണമനയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സിനിമയുടെ തിരക്കിലായിരുന്നെങ്കിലും മോഹന്‍ലാല്‍ നിക്ക് ഉട്ടിന് ഊഷ്മളമായ സ്വീകരണമൊരുക്കി. ഒടുവില്‍ നിക്ക് ഉട്ടിന്‍ സാക്ഷാല്‍ ഒടിയന്‍ മാണിക്യനെ സ്വന്തം ക്യാമറയില്‍ പകര്‍ത്തി. മോഹന്‍ലാലും നിക്കും ഒരുമിച്ചിരുന്ന് സംസാരിക്കുകയും ഇരുവരും ഒന്നിച്ച് സെല്‍ഫികള്‍ എടുക്കുകയും ചെയ്തു. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷമായിരുന്നു നിക്ക് ഒടിയനോട് യാത്ര പറഞ്ഞ് മനയുടെ പടികള്‍ ഇറങ്ങിയത്. മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മോനോനും നടന്‍ പ്രകാശ് രാജും ഉണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here