പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം സോണി പിക്ചേഴ്സുമായി ചേര്‍ന്ന്

pritwiraj

പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമ ആഗോള സിനിമാ നിര്‍മ്മാണ കമ്പനിയായ സോണിയുമായി ചേര്‍ന്ന്.മലയാളത്തിലാണ് ഈ ചിത്രം വരുന്നത്. ഫെയ്സ് ബുക്കിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വിവേക് കൃഷ്ണനും പൃ​ഥ്വി​രാജും ഒരുമിച്ചു നില്‍കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ് പുറത്ത് വിട്ടത്. ആദ്യമായാണ് സോണി പിക്ച്ചേഴ്സ് മലയാളത്തില്‍ നിര്‍മ്മിക്കുന്നത്.
ഓ​ഗ​സ്റ്റ് സി​നി​മാ​സു​മാ​യി താരം വേ​ർ​പി​രി​ഞ്ഞിരുന്നു. അതിനു ശേ​ഷ​മാ​ണ് പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്ന പേ​രി​ൽ പൃ​ഥ്വി​രാ​ജും ഭാര്യ സുപ്രിയ മേനോനുമായി ചേര്‍ന്ന് പുതിയ സിനിമ നി​ർ​മാ​ണ കമ്പനിക്ക് രൂപം നല്‍കിയത്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top