1997ലെ റിപ്പബ്ലിക്ക് ദിന പരേഡ്; ഓര്‍മ പങ്കുവച്ച് പൃഥ്വിരാജ്

രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്‍മ പങ്കുവച്ച് സിനിമ നടനും സംവിധായകനുമായ പൃഥ്വിരാജ്. 1997ല്‍ ആണ് പൃഥ്വിരാജ് റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായത്. അന്ന് തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പൃഥ്വി.
വേലകളിയുടെ പരമ്പരാഗത വേഷമാണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത്. പിന്നില്‍ കേരളീയ കലകളും ആനയും അമ്പാരിയും എല്ലാം അണിനിരന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം.
Photo from 1997 National Republic Day parade! Happy republic day ?❤️ ?? #SSKZM
Posted by Prithviraj Sukumaran on Tuesday, 26 January 2021
ഇന്ന് തന്നെ പൃഥ്വിരാജ് ചിത്രമായ ജനഗണമനയുടെ പ്രോമോ പുറത്തിറങ്ങിയിരുന്നു. പ്രോമോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. യൂട്യൂബിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലും പ്രോമോയുണ്ട്.
ജനഗണമനയുടെ സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ്. സുരാജ് വെഞ്ഞാറമൂട്, ശ്രീദിവ്യ, മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Story Highlights – pritviraj, facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here